സർക്കാർ ആശുപത്രി മഹാത്മ്യം ; ഒരിടത്ത് 120 ഡെലിവറി എടുക്കാൻ ആറ് ഗൈനക്കോളജിസ്റ്റ് മറ്റൊരിടത്ത് 45 ഡെലിവറി എടുക്കാൻ ഒരു ഗൈനക്കോളജിസ്റ്റ്

സർക്കാർ ആശുപത്രി മഹാത്മ്യം ; ഒരിടത്ത് 120 ഡെലിവറി എടുക്കാൻ  ആറ് ഗൈനക്കോളജിസ്റ്റ്  മറ്റൊരിടത്ത് 45   ഡെലിവറി എടുക്കാൻ ഒരു ഗൈനക്കോളജിസ്റ്റ്
May 2, 2023 10:51 AM | By PointViews Editr

  പേരാവൂർ: പ്രതിമാസം 45ൽ അധികം ശിശു ജനനം നടക്കുന്ന പേരാവൂർ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ ആകെയുള്ളത് ഒരേയൊരു ഡോക്ടർ. ഒഴിവുള്ള രണ്ട് തസ്തികയിൽ നിയമനം നടത്താത്തതിനാൽ ആകെയുള്ള വനിത ഡോക്ടർ ആഴ്ച്ചയിലെ ഏഴു ദിവസവും ജോലി ചെയ്യുകയാണ് ഇപ്പോൾ. പേരാവൂർ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഈ രീതിയിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് ആറുമാസം ആയെങ്കിലും നിയമനം നടത്താൻ സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടികൾ ഇല്ല. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലും ആറളം പുനരധിവാസ മേഖലയിൽ ഉള്ളവരും ആശ്രയിക്കുന്നത് പേരാവൂർ താലൂക്ക് ആശുപത്രിയാണ്. പ്രതിമാസം 45 അധികം ഡെലിവറി കേസുകൾ ഇപ്പോൾ ഇവിടെ എത്തുന്നുണ്ട് .രാത്രിയായാലും പകലായാലും അതെല്ലാം കൈകാര്യം ചെയ്യുന്നത് ഗൈനക്കോളജി വിഭാഗത്തിലുള്ള ഏക വനിത ഡോക്ടറാണ്. യഥാർത്ഥത്തിൽ ഡോക്ടർക്ക് അവധിയെടുക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഒഴിവുകൾ ഉണ്ടായിട്ട് ആറുമാസമായിട്ടും താൽക്കാലിക നിയമനം നടത്താൻ പോലും സർക്കാർ തയ്യാറാകുന്നില്ല. കോവിഡ് കാലത്തെ ഒരു വർഷം ആയിരം പ്രസവങ്ങളാണ് ആശുപത്രിയിൽ ഉണ്ടായത്. 120 ഡെലിവറി കേസുകൾ മാത്രം കൈകാര്യം ചെയ്യുന്ന ജനറൽ ആശുപത്രിയിൽ പോലും 6 ഗൈനക്കോളങ്ങി സ്റ്റുകൾ ഉള്ളപ്പോൾ ആണ് ധൈര്യപൂർവ്വം ഒരു അവധി പോലും എടുക്കാൻ കഴിയാതെ പേരാവൂർ താലൂക്ക് ആശുപത്രിയിലെ വനിതാ ഗൈനോ കൊളിസ്റ്റ് പ്രവർത്തിക്കേണ്ടി വരുന്നത്.

Government Hospital Mahatmyam; In one place six gynecologists to take 120 salveries and in another place one gynecologist to take 45 salveries.

Related Stories
ലാവലിനിൽ ഗദ്ദാഫിക്കും ഉണ്ടെടാ പിടി... പിന്നല്ലേ....

Sep 13, 2024 12:11 PM

ലാവലിനിൽ ഗദ്ദാഫിക്കും ഉണ്ടെടാ പിടി... പിന്നല്ലേ....

ലാവലിൻ കേസ് ,തലമുറകൾ പലത് കടന്ന് ചരിത്രത്തിൽ ഇടം പിടിക്കുന്ന...

Read More >>
സെപ്റ്റംബർ 11: ഭീകരാക്രമണത്തിൻ്റെ ഓർമദിനം. അക്രമത്തെയും ഭീകരതയേയും തള്ളിപ്പറയാം....

Sep 11, 2024 10:50 PM

സെപ്റ്റംബർ 11: ഭീകരാക്രമണത്തിൻ്റെ ഓർമദിനം. അക്രമത്തെയും ഭീകരതയേയും തള്ളിപ്പറയാം....

സെപ്റ്റംബർ 11: ഭീകരാക്രമണത്തിൻ്റെ ഓർമദിനം.അക്രമത്തെയും ഭീകരതയേയും...

Read More >>
നരഭോജി ചെന്നായക്കൂട്ടം ഉത്തർപ്രദേശിൻ്റെ ഉറക്കം കെടുത്തുന്നു. ഇവിടെയും വേണം ജാഗ്രതൈ!

Aug 30, 2024 01:06 PM

നരഭോജി ചെന്നായക്കൂട്ടം ഉത്തർപ്രദേശിൻ്റെ ഉറക്കം കെടുത്തുന്നു. ഇവിടെയും വേണം ജാഗ്രതൈ!

ഇവിടെയും വേണം ജാഗ്രതൈ! ,നരഭോജി ചെന്നായക്കൂട്ടം,ഉറക്കം കെടുത്തുന്നു.,നാളെ കേരളത്തിലും സംഭവിക്കാവുന്ന ഒരു ഭീകരതയുടെ...

Read More >>
എല്ലാ റോഡുകൾക്കും വേണം വികസനം

Nov 10, 2023 06:18 AM

എല്ലാ റോഡുകൾക്കും വേണം വികസനം

മലയോര മേഖലയിലെ റോഡുകളുടെ വികസനവും,വാഹനങ്ങളുടെ അതിപ്രസരവും ഗതാഗതക്കുരിക്കിന് കാരണമായി,കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള ഭക്തര്‍,പത്തും...

Read More >>
ജനപ്രതിനിധികൾക്ക് പുല്ല് വില , ബഫർ സോൺ വനം വകുപ്പിലെ ക്ലർക്ക് നിശ്ചയിക്കും

May 2, 2023 10:26 AM

ജനപ്രതിനിധികൾക്ക് പുല്ല് വില , ബഫർ സോൺ വനം വകുപ്പിലെ ക്ലർക്ക് നിശ്ചയിക്കും

തീരുമാനം ഏകപക്ഷീയമായി അട്ടിമറിച്ചു,ബഫർ നിശ്ചയിച്ച് വനം വകുപ്പ് തയ്യാറാക്കി റിപ്പോർട്ട് പുറത്ത്,വകുപ്പ് നടത്തിയ തിരിമറി പുറത്ത്,ആകാശദൂരത്തിൽ...

Read More >>
തുറന്ന ക്വാറികളും ക്രഷറുകളും അടപ്പിച്ച് സംഘടനകൾ

Apr 28, 2023 11:17 PM

തുറന്ന ക്വാറികളും ക്രഷറുകളും അടപ്പിച്ച് സംഘടനകൾ

അനിശ്ചിതകാല സമരം പിൻവലിച്ച് ക്വാറികളും ക്രഷറുകളും,ഏപ്രിൽ 3 മുതൽ നടപ്പിലാക്കിയ വർധി,വർദ്ധിച്ച വിലക്കാണ് വില്പന എന്ന് കണ്ടതോടെയാണ്...

Read More >>
Top Stories